Pravasimalayaly

പ്രവാസിയുടെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയ കേസെടുത്തു

കൊച്ചി: കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടി സ്വമേധയാ കേസെടുത്തു.കണ്ണൂര്‍ ആന്തൂരിലെ പ്രവാസി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് കേസ് എടുത്തത്. പ്രവാസി വ്യവസായിയുടെ ആത്മഹത്യ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ജൂലൈ 15നുള്ളില്‍ സംഭവത്തിലെ റിപ്പോര്‍ട്ട് നല്കാനും നിര്‍ദേശിച്ചു. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭ നലകിയ എല്ലാ അനുബന്ധ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശമുണ്ട്. പ്രവാസിയുടെ മരണം കോടതിയെ അസ്വസ്ഥമാക്കുന്നുവെന്നും സര്‍ക്കാരിനു മുന്നില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

Exit mobile version