Pravasimalayaly

‘പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിന്’; ജോ ബൈഡൻ

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് വരണമെന്ന് ജോ ബൈഡൻ പറഞ്ഞു.

അമേരിക്കൻ ജനതയ്ക്കൊപ്പം നിലകൊളളുമെന്ന് ബൈഡൻ വ്യക്തമാക്കി. മത്സരത്തിൽ കമല ഹാരിസിനെ നിർദേശിച്ചതിലും ബൈഡൻ വിശദീകരണം നൽകി. ജോ ബൈഡൻ രാജ്യത്തെ നയിക്കാൻ കഴിയുന്ന കരുത്തുറ്റ നേതാവാണ് കമല ഹാരിസെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് ജോ ബൈഡൻ ആഹ്വാനം ചെയ്തു.നിലവിൽ അമേരിക്കൻ വൈസ് പ്രസിഡൻ്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ കമലയ്ക്കാണെന്ന് ഉറപ്പായതോടെ മറ്റ് നേതാക്കളേക്കാൾ കമലയ്ക്ക് മേൽക്കൈ ലഭിക്കുകയാണ്. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും വെള്ളക്കാരിയല്ലാത്ത ആദ്യ വൈസ് പ്രസിഡന്റുമാണ് കമലാ ഹാരിസ്.

Exit mobile version