പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ അനിരുദ്ധും വീണു; വീഡിയോ കാണാം

0
32

‘വിങ്കിങ് ഗേള്‍’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ കണ്ണിറുക്കല്‍ സുന്ദരി പ്രിയ വാര്യര്‍ തമിഴകത്തും താരമാകുന്നു. മാണിക്യ മലരായ എന്ന പാട്ടിന് പിന്നാലെ ലോകമെങ്ങും ആരാധകരെ സമ്പാദിച്ചതു പോലെ തന്നെ തമിഴ് നാട്ടില്‍ നിന്നും നിരവധി ആരാധകരാണ് പ്രിയയ്ക്കുണ്ടായത്. ഇപ്പോള്‍ തമിഴ് ആരാധകര്‍ക്ക് മുന്നില്‍ നേരിട്ടെത്തിയിരിക്കുകയാണ് പ്രിയ. എത്തുക മാത്രമല്ല യുവ സംഗീത സംവിധായകന്‍ അനിരുദ്ധിനെയുള്‍പ്പെടെ കണ്ണടിച്ച് വീഴ്ത്തുകയും ചെയ്തു.

തമിഴ് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രത്യേക ക്ഷണിതാക്കളായാണ് റോഷനും പ്രിയയും എത്തിയത്. അവതാരകയുടെ അഭ്യര്‍ത്ഥന പ്രകാരം കണ്ണിറുക്കലും, ടീസറിലെ തോക്ക് പ്രയോഗവും പ്രിയയും റോഷനും വേദിയില്‍ കാണിച്ചു. നിറഞ്ഞ ചിരിയോടും കയ്യടിയോടും കൂടിയാണ് അനിരുദ്ധ്, വിഘ്‌നേശ് ശിവന്‍, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങള്‍ ഇവരുടെ വൈറല്‍ പ്രയോഗത്തെ സ്വീകരിച്ചത്. വൈറലായ പാട്ടും പ്രിയ വേദിയില്‍ പാടി.

പരിപാടിയുടെ പ്രമോഷന്‍ വീഡിയോ ഇതിനകം തരംഗമായി കഴിഞ്ഞു. നിരവധി ഓഫറുകളാണ് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ പ്രിയയെ തേടിയെത്തുന്നത്.

Leave a Reply