പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു

0
18

പ്രൊഫസർ ജിഎൻ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപകനായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് പത്ത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

2014 മേയിലാണ് സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാം ലാൽ ആനന്ദ് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. 2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു. അറസ്റ്റ് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമർപ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ശാരീരിക അവശതകളെത്തുടർന്ന് വീൽ ചെയറിലായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു സായിബാബ ജയിൽ മോചിതനായത്.

Leave a Reply