Pravasimalayaly

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി -വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. .83.75 ശതമാനം പേർ വിജയിച്ചു. 3,09,065 വിദ്യാർഥികളാണ് ജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂരിൽ, കുറവ് പത്തനംതിട്ടയിൽ. 180 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി.

സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ് മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ് വണ്‍ പരീക്ഷാ ഫലം മേയ് അവസാനം പ്രഖ്യാപിക്കും.

www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെബ്‌സൈറ്റുകളിലും PRD live, Saphalam 2018, iExaMS എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.

സ്‌​കോ​ര്‍ഷീ​റ്റു​ക​ളു​ടെ പ​ക​ര്‍പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തിയിട്ടുണ്ട്.

Exit mobile version