Pravasimalayaly

ഫണ്ട് തിരിമറി: പി.കെ ശശിക്കെതിരെ വീണ്ടും സിപിഎം അന്വേഷണം

പാർട്ടിഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ വീണ്ടും അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണച്ചുമതല. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ നേരിട്ടെത്തി വിവരം ശേഖരിച്ച് പാർട്ടിക്ക് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തേ, ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

Exit mobile version