Pravasimalayaly

ഫീസ് വർധന: പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഇന്ന് മുതൽ നിരാഹാര സമരവുമായി വിദ്യാർത്ഥികൾ

ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഇന്ന് മുതൽ നിരാഹാര സമരം തുടങ്ങും. കഴിഞ്ഞ 23 ദിവസങ്ങളിലായി ഫീസ് വർദ്ധനവിനെതിരെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന സമരം യൂണിവേഴ്സിറ്റി അധികൃതരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല നിരാഹാരത്തിലേയ്ക്ക് മാറിയത്. അഡിമിനിസ്ട്രേറ്റിവ് കമ്മിറ്റിയിലെ ഏതാനും അംഗങ്ങൾ മാത്രമാണ് യൂണിയനുമായുള്ള ചർച്ചയ്ക്ക് എത്തിയത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നെതെന്നും പോലീസിനെ വിന്യസിച്ച് യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ജയിലിന് സമം ആയെന്നും ആരോപണം ഉയർന്നിരുന്നു. വിദ്യാർത്ഥി യൂണിയനിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേരാണ് നിരാഹാര സമരതിൽ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നത്.

Exit mobile version