ഫ്ലാറ്റിൽ യുവതിക്ക് ക്രൂരപീഡനം; പ്രതി മാർട്ടിൻ ജോസഫ് അറസ്റ്റിൽ

0
27

കൊച്ചി

കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ല്‍ യു​വ​തി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി തൃ​ശൂ​ര്‍ പു​റ്റേ​ക്ക​ര സ്വ​ദേ​ശി മാ​ര്‍ട്ടി​ന്‍ ജോ​സ​ഫ് പു​ലി​ക്കോ​ട്ടി​ല്‍ (26) പി​ടി​യി​ലാ​യി. തൃ​ശൂ​ര്‍ പേ​രാ​മം​ഗ​ലം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ണ്ടൂ​ര്‍ അ​യ്യ​ന്‍​കു​ന്ന്​ ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ ഭാ​ഗ​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വീ​ടി​ന് അ​ടു​ത്തു​ത​ന്നെ​യു​ള്ള ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​ന് സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ പാ​വ​റ​ട്ടി കൈ​ത​മു​ക്ക് സ്വ​ദേ​ശി ധ​നേ​ഷ്, ശ്രീ​രാ​ഗ്, ബ​ന്ധു കൂ​ടി​യാ​യ ജോ​ണ്‍ ജോ​യ് എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഇ​വ​ര്‍ ന​ല്‍കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തി​ര​ച്ചി​ല്‍. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ലെ​ത്തി​ച്ച ശേ​ഷം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി . ഇ​യാ​ള്‍ തൃ​ശൂ​രി​ല്‍ എ​ത്തി​യ ബി.​എം.​ഡ​ബ്ല്യു കാ​റ​ട​ക്കം നാ​ല് വാ​ഹ​ന​ങ്ങ​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ജൂ​ണ്‍ എ​ട്ടി​ന് രാ​വി​ലെ നാ​ലി​നാ​ണ് ഇ​യാ​ള്‍ കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ല്‍നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​ന്ന​ത്. കാ​ക്ക​നാ​ടു​ള്ള ജു​വ​ല്‍സ് അ​പ്പാ​ര്‍ട്ട്‌​മെന്‍റി​ല്‍നി​ന്ന്​ മാ​ര്‍ട്ടി​ന്‍ ര​ക്ഷ​പ്പെ​ടു​ന്ന​തിന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

വീ​ടി​ന് സ​മീ​പ​ത്തെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ മേ​ഖ​ല പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​ല​വ​ട്ടം എ​ത്തു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ല്‍വെ​ച്ച്‌ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. എ​റ​ണാ​കു​ള​ത്ത് ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്തു വ​രു​മ്പോ​ഴാ​ണ് യു​വ​തി മാ​ര്‍ട്ടി​നു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. ഇ​വ​ര്‍ ഒ​രു​മി​ച്ച്‌ താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ യു​വ​തി​യെ മ​റൈ​ന്‍ ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ല്‍ കൊ​ണ്ടു​പോ​യി മാ​ര്‍ട്ടി​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെന്നും ഫ്ലാറ്റിൽ പൂട്ടിയിട്ട് 22 ദിവസം ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്നുമാണ് പ​രാ​തി.

Leave a Reply