തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം ഏഴിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്.ജനുവരി 17 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസമാണ് നിയമസഭ സമ്മേളിക്കുക.
ബജറ്റിന്മേല്‍ പൊതുചര്‍ച്ച ഇന്നു മുതല്‍; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി
![](https://pravasimalayaly.com/wp-content/uploads/2018/03/niyamasabha-1.jpg)