ബദാം മില്‍ക്ക് രുചിയില്‍ മാത്രമല്ല ആരോഗ്യസംരക്ഷണത്തിലും പഞ്ചാമൃതം

0
48

ബദാം മില്‍ക്ക് ചില്ലറക്കാരനല്ല. നമ്മുടെ ആരോഗ്യത്തിന്റ സംരക്ഷകന്റെ റോള്‍ ബദാം മില്‍ക്കിന് ഉണ്ടെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബദാം മില്‍ക്കിനെ വേണമെങ്കില്‍ പഞ്ചാമൃതം എന്നുവേണമെങ്കില്‍ ്‌വ്യാഖ്യാനിക്കാം. കാരണം രുചിയേക്കാള്‍ ഉപരി ബദം മില്‍ക്കിന് അഞ്ചു പ്രധാന ഗുണങ്ങളുണ്ട്. വൈറ്റമിന്‍ ഇയുടെ അമൂല്യ കലവറയാണ് ബദാം മില്‍ക്ക്. കാഴ്ച്ച,ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താളാത്മകത നല്്കുക എന്നിവ വൈറ്റമിന്‍ ഇയുടെ പ്രധാന സംഭാവനയാണ്. പ്രോട്ടീന്‍, കൊഴുപ്പ് ഘടകങ്ങള്‍ പശുവിന്‍ പാലിനെക്കാള്‍ കുറവുമാണ്. ബദാം ഉള്‍പ്പെടെയുള്ള പരിപ്പുകള്‍ പൊതുവെ ഹൃദയരോഗങ്ങളെ ചെറുക്കാന്‍ ഉത്തമമാണ്. വൈറ്റമിന്‍ ഇ, നല്ല കൊഴുപ്പുകള്‍ എന്നിവയാണ് ഇതിന് കാരണം. 66 ഗ്രാം ബദാം മില്‍ക്ക് ദിവസവും കുടിക്കുന്നത് രക്തത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്‌

Leave a Reply