ബഫര്‍സോണ്‍ സമരം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്, കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം

0
34

കോടതിയിലും എംപവേര്‍ഡ് കമ്മിറ്റിയിലും സമര്‍പ്പിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വനം വകുപ്പിന്റെ വാദം.ഇതിനിടെ ബഫര്‍ സോണില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിക്കും പഞ്ചായത്തുകളിലെ ഹെല്പ് ഡെസ്‌കിനും കിട്ടുന്ന പരാതികളില്‍ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീല്‍ഡ് സര്‍വേ നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചു. കുടുംബശ്രീയുടെ സഹായത്തോടെയാകും കേരളത്തിലെ 115 വില്ലേജുകളിലും സര്‍വേ നടത്തുക. സര്‍വേയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ഇന്നും അടുത്ത ചൊവ്വാഴ്ചയുമായി വിദഗ്ധസമിതി യോഗം ചേരും.സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെ!ന്റ് സെന്റര്‍ ഉപഗ്രഹ സര്‍വേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ജനവാസമേഖലകളെ!ക്കുറിച്ച് പരാതികളു!യര്‍ന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. അവ്യക്തമായ സര്‍വേ നമ്പരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യതകളും കെഎസ്ആര്‍ഇസി പരിശോധിക്കുന്നുണ്ട്

Leave a Reply