ബലാത്സംഗം: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

0
31

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ പീ‍ഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍. കുല്‍ദീപ് ശങ്കര്‍ എംഎല്‍എയുടെ സഹോദരന്‍ അദുല്‍ സിങാണ് അറസ്റ്റിലായത്. പരാതി നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞദിവസമാണ് യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ യുവതിയുടെയും കുടുംബത്തിന്‍റെയും ആത്മഹത്യാശ്രമം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എക്ക് എതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്നാണ് യുവതിയുടെയും കുടുംബത്തിന്‍റെയും ആരോപണം.

ഉത്തര്‍പ്രദേശിലെ ഉന്നാനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു.

Leave a Reply