Pravasimalayaly

ബഹ്‌റൈനില്‍ മലയാളികള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി

മനാമ: ബഹ്‌റൈനില്‍ മലയാളികള്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. ബഹ്‌റൈനില്‍ അടുത്തിടെ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ വിവിധ കമ്പനികളില്‍ നിന്ന് സാമ്പത്തിക ഇടപാട് നടത്തിയശേഷം ആയിരുന്നു തട്ടിപ്പ്. ഹൂറയിലും മറ്റും കമ്പനി ആഫീസുകള്‍ തുറന്നശേഷം, സ്വകാര്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ പേരില്‍ പല സ്ഥാപനങ്ങളില്‍ നിന്നായി സാധനങ്ങള്‍ വാങ്ങി ചെക്കുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് നിരവധി സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ജൂണ്‍ 14 ന് മാറാമെന്ന് വിശ്വസിപ്പിച്ച് ചെക്കുകള്‍ നല്‍കിയത്. എന്നാല്‍ ജൂണ്‍ 14 ന് ബാങ്കുകളില്‍ ചെക്കുകള്‍ എത്തിയപ്പോള്‍ പണമില്ലെന്ന കാരണത്താല്‍ മടങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് സ്ഥാപത്തിന്റെ ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മുങ്ങിയതായി വ്യക്തമായത്. തുടര്‍ന്ന് തട്ടിപ്പിന് ഇരയായ വ്യക്തികളും കമ്പനികളും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പും മലയാളികളുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇപ്പോള്‍ നടന്ന തട്ടിപ്പിന് ഇരകളാക്കപ്പെട്ടവര്‍ മലയാളികള്‍ ജോലി ചെയ്യുന്നതോ ഉടമകളോ ആയ കമ്പനികളാണ്. നിരവധി എയര്‍ ട്രാവല്‍സുകളിലും ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി കബളിപ്പിച്ചതായി പരാതി വന്നിട്ടുണ്ട്.

Exit mobile version