Pravasimalayaly

ബഹ്‌റൈനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

മനാമ

കുവൈറ്റിന് പിന്നാലെ ബഹ്‌റൈനിലും പൊതുമാപ്പ് പ്രഖ്യാപിച്ചു. ഒൻപത് മാസം നീണ്ടു നിൽക്കുന്ന പൊതുമാപ്പാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ രാജ്യത്ത് അനധികൃതമായി കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേയ്ക്ക് തിരികെ പോകുവാൻ അവസരം ലഭിക്കും. ഏപ്രിൽ 7 ന് പ്രാബല്യത്തിൽ വന്ന പൊതുമാപ്പ് 2020 ഡിസംബർ 31 നാണ് അവസാനിക്കുക. അൻപത്തിഅയ്യായിരത്തിത്തിലധികം കുടിയേറ്റക്കാർക്ക് ഈ തീരുമാനം ഗുണം ചെയ്യും. ഈ കുടിയേറ്റക്കാരിൽ അധികവും ഇന്ത്യയിൽ നിന്നുള്ളവരാണ്..

Exit mobile version