ബാലക്കോട്ടിൽ ഇന്ത്യതകർത്ത ഭീകരകേന്ദ്രങ്ങൾ വീണ്ടും സജീവം ഇന്റലിജൻസ് റിപ്പോർട്ട്- പരിശീലനം നടത്തുന്നത് ചാവേറുകളടക്കം അമ്പതോളം ഭീകരർ

0
44

ന്യൂഡൽഹി : വ്യോമാക്രമണത്തിലൂടെ ബാലക്കോട്ടിൽ ഇന്ത്യ തകർത്ത് ഭീകരകേന്ദ്രങ്ങളിൽ ഭീകരർ പരിശീലനം നടത്തുന്നതായി റിപ്പോർട്ട്.. ചാവേറുകളടക്കമുള്ള അമ്പതോളം വരുന്ന ഭീകരർ പരിശീലനം നടത്തുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് പുൽവാമ ആക്രമണത്തിന് മറുപടിയായി ബാലക്കോട്ടെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന നിരവധി ഭീകര പോസ്റ്റുകൾ ഇന്ത്യൻസൈന്യം തകർക്കുകയും ചെയ്തിരുന്നു.

മലനിരകൾക്ക് മുകളിലെ കാട്ടിനുള്ളിൽ അത്യാധുനിക പരിശീലന കേന്ദ്രമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ചാവേറുകളടക്കമുള്ളവർക്ക് പരിശീലനം നൽകി വരികയാണ്.ഇന്റലിജന്റ്സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ തന്നെയാണ് ക്യാമ്പ് പുനഃസ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാശ്മീരാണ് അവർ ലക്ഷ്യമിടുന്നത്. പുനഃസംഘടന അവരെ അസ്വസ്ഥരാക്കി. ഏത് തരത്തിലുള്ള വെല്ലുവിളിയും നേരിടാൻ സൈന്യം അതീവ കരുതലിലലാണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചതായി വാർത്താഏജൻസി, ഇന്റലിജിൻസ് റിപ്പോർട്ട് ചെയ്യുന്നു

പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാക്കോട്ടിലും കനത്തതാകുമെന്ന് അന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Leave a Reply