Friday, November 15, 2024
HomeNewsKeralaബാലഭാസകറിന്റെ മരണം; അപകടകാരണം അമിതവേഗതയെന്ന് റിപ്പോര്‍ട്ട്

ബാലഭാസകറിന്റെ മരണം; അപകടകാരണം അമിതവേഗതയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ മലയാളിയുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് കാരണം അമി വേഗതിയെന്ന് റിപ്പോര്‍ട്ട്. അപകടത്തിനിടയായത ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ അമിത വേഗതയും ഡ്രൈവറുടെ ശ്രദ്ധയില്ലായ്മയുമെന്നു വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചു. റിപ്പോര്‍ട്ട്. വാഹനത്തിന്റെ വേഗത 100നും 120നും ഇടയ്ക്കായിരുന്നുവെന്നാണ് നിഗമനം. അപകടത്തില്‍പ്പെട്ട ഇന്നോവ കാറിന്റെ സ്പീഡോമീറ്റര്‍ 100 കിലോമീറ്റര്‍ വേഗതിയില്‍ നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയാല്‍ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിര്‍ ദിശയിലേക്ക് മാറി അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മുന്‍ വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരന്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് ഫലം കൂടി ലഭിച്ചശേഷം മാത്രമേ ആരായിരുന്നു വാഹനമോടിച്ചിരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുകയുള്ളു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments