ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ എന്ന് സംയുക്ത വര്‍മ്മയോട് ഒരു ചോദ്യം,ഇതിലും നല്ല മറുപടി സ്വപ്‌നങ്ങളില്‍ മാത്രം

0
30

വിവാഹം കഴിഞ്ഞ് പല നടികളും തിരിച്ചുവന്നെങ്കിലും അക്കൂട്ടത്തില്‍ സംയുക്ത വര്‍മ്മയെ മലയാളി പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. ഏറെ കാലത്തിനുശേഷം യോഗ ചെയ്യുന്ന സംയുക്തയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ സംയുക്ത സിനിമയിലേക്ക് മടങ്ങി വരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോഴിതാ താന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത വ്യക്തമാക്കി.

”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാന്‍ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകില്‍ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കില്‍ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കില്‍ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആകെ സ്‌ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?”

”ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടന്‍. ബിജു ജീവിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ സിനിമയില്‍നിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാര്‍. നാല് ഏടത്തിയമ്മമാര്‍, കുട്ടികള്‍. നമ്മള്‍ ചിലത് പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാന്‍ പഠിപ്പിച്ചു”.

ദാമ്പത്യ ജീവിതത്തെക്കുറിച്ചും സംയുക്ത അഭിമുഖത്തില്‍ മനസ് തുറന്നു. ”ഞങ്ങള്‍ ഒരിക്കലും പരസ്പരം പിടിച്ചു വയ്ക്കാറില്ല. ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. ഇഷ്ടമല്ല വല്ലാതെ ഒട്ടാന്‍ ചെല്ലുന്നത്. രണ്ടുപേര്‍ക്കും അവരുടേതായ സ്പേസ് ഉണ്ട്, സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള്‍ കടന്നു കയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം. രണ്ടുപേരും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ, ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും, കാര്യങ്ങള്‍ പരസ്പരം പറയും”.

ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സംയുക്തയുടെ മറുപടി. ”അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞ് വരുന്നത് നല്ല സമ്മര്‍ദത്തിലായിരിക്കും. ഒന്നു റിലാക്സ് ചെയ്യാന്‍ തോന്നില്ലേ? ഓരോരുത്തര്‍ക്ക് ഓരോ മട്ടിലാണ് റിലാക്സേഷന്‍. ചിലര്‍ക്ക് മദ്യം. ആണുങ്ങള്‍ കൂടുതലും ഷെയര്‍ ചെയ്യുന്നത് സുഹൃത്തുക്കളോടായിരിക്കും. അല്ലെങ്കില്‍ പിന്നെ ഒരു കാമുകി വേണം. ചില ആളുകള്‍ക്ക് അങ്ങനെയായിരിക്കും. പക്ഷേ ഓള്‍റെഡി ഒരു കാലിലുളള മന്ത് മറ്റേ കാലിലേക്കു എടുത്തു വയ്ക്കണ്ടെന്നു വിചാരിക്കുന്ന ബുദ്ധിയുളള പുരുഷന്മാര്‍ പ്രേമിക്കാന്‍ പോവില്ല”.

Leave a Reply