ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
പരമ്പരാഗതമായി ലിംഗായത്ത് വോട്ടുകള്‍ ബിജെപിക്കാണ് ലഭിച്ചിരുന്നത്. 1950 മുതല്‍ ബിജെപിയുടെ വോട്ടു ബാങ്കായാണ് ലിംഗായത്ത് വിഭാഗത്തെ പരിഗണിച്ചു പോരുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം ആളുകളാണ് ലിംഗായത്ത് സമുദായത്തിലുള്ളത്.
നിലവിലെ ലിംഗായത്ത് വിഭാഗത്തിന് നിയമസഭയില്‍ 36 എംഎല്‍എമാരുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി എന്നീ ലിംഗായത്ത് നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഷെട്ടാറും സാവടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഉത്തവണ മത്സര രംഗത്തുണ്ട്.