Pravasimalayaly

ബോയ്‌സ് ഹോമിലെ പീഡന പരാതി; വൈദീകനെ പിടികൂടി പോലീസിനു നല്കി

കൊച്ചി: കൊച്ചിയില്‍ ബോയ്‌സ് ഹോമില്‍ കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്‌സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികള്‍ സംഭവം മാതാപിതാക്കളെ അറിയിച്ചതോടെയാണ് പുറംലോകം അറിയുന്ന്. തുടര്‍ന്ന് മാതാപിാക്കള്‍ചേര്‍ന്നാണ് വൈദീകനെ പിടികൂടി പോലീസിനു കൈമാറിയത്. ജെറി എന്ന ഫാ. ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വൈദികനെതിരേ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്‌സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Exit mobile version