ബോളിവുഡ് സൂപ്പര്‍ നായികയ്ക്ക് ക്യാന്‍സര്‍; രോഗ വിവരം നടി തന്നെ വെളിപ്പെടുത്തി

0
31

മുംബൈ: ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അര്‍ബുദ രോബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. നിലവില്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സോണാലി. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്ന് നടി പറഞ്ഞു.

എനിക്ക് പിന്തുണയുമായി കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാവരും ഒപ്പമുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലുള്ള ഞാന്‍ ഇനിയുള്ള ഓരോ ചുവടുവയ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചിരിക്കുന്നത് സോണാലി പറഞ്ഞു.

ഹം സാത് സാത് ഹൈന്‍’, സര്‍ഫറോഷ്, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് സോണാലി.

Leave a Reply