ബ്രിട്ടനിൽ ഒരു ദിവസത്തെ കോവിഡ് മരണം 938

0
38

വിത്സൺ പുന്നോലി

UK DESK

ബ്രിട്ടനിൽ കൊറോണ മൂലമുണ്ടാകുന്ന മരണം ഇന്നലെ ആഗോളതലത്തിലുള്ള റെക്കോര്‍ഡായ 938ല്‍ എത്തി. ഇറ്റലിയില്‍ മാര്‍ച്ച് 27ന് രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയായ 919 നെയാണ് ബ്രിട്ടന്‍ മറികടന്നിരിക്കുന്നത്. രാജ്യത്ത് പുതുതായി 5491 കൊറോണ കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ മൊത്തം രോഗികളുടെ എണ്ണം 60,733 ആയും മൊത്തം മരണസംഖ്യ 7097 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ കൊറോണ ബാധിച്ചുള്ള ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ കുറവ് ഉണ്ട്.

അതേസമയം ലോക്ക് ഡൗൺ തുടരാനാണ് സാധ്യതയെന്ന് സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മരണ സംഖ്യയിൽ കാര്യമായ കുറവ് ഉണ്ടാവാൻ സാധ്യത ഇല്ല. നഴ്സിംഗ് ഹോമുകളിലും കൊറോണ സംഹാര താണ്ഡവം തുടരുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

Leave a Reply