ലണ്ടൻ
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് എറണാകുളം കുറുമശേരി സെബി ദേവസി സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണമടഞ്ഞു. 50 വയസായിരുന്നു. ബ്രിട്ടനിലെ ആകെ കോവിഡ് മരണങ്ങൾ 16509 ആയി. 124743 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. നഴ്സിംഗ് ഹോമുകളിലെ മരണങ്ങൾ ക്രമാതീതമായി ഉയർന്നു. തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ സുരക്ഷ ഗൗണുകൾ ഇതുവരെയും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. രോഗം ഭേദമായവരുടെ രക്തം രോഗികളിൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ബ്രിട്ടൻ തീരുമാനിച്ചു. മരണ സംഖ്യ ആശ്വാസകരമാം വിധം കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടാൻ തന്നെയാണ് സാധ്യത.