ബ്രിട്ടനിൽ “കല”യുടെ 23ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

0
38

ബ്രിട്ടൻ: ബ്രിട്ടനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള ആർട്സ് ആന്റ് ലിറ്റററി അസോസിയേഷന്റെ 23ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ബെർഖാംസ്റ്റഡിലെ സെഞ്ച്വറി തിയേറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ തനത് നൃത്തകലകളെ ക്ഷേത്രങ്ങൾക്കുമപ്പുറം മറുനാടുകളിലെത്തിച്ച പ്രശസ്ത നർത്തകി താര രാജ്കുമാർ വിശിഷ്ടാതിഥിയായി. പ്രസിഡന്റ് ഡോ.ഗോപാലകൃഷ്ണൻ അഥിതികളെ സ്വാഗതം ചെയ്ത് സംസാരിച്ചു.

കേരളത്തിന്റെ പരമ്പരാഗത നാട്ടുകലാ രൂപങ്ങൾക്ക് എന്നും പ്രോത്സാഹനം നൽകുന്ന “കല” കൂടിയാട്ടം-നങ്ങ്യാർക്കൂത്ത് കലാകാരി ഡോ.ഇന്ദു ജിയെ പുരസ്കാരം നൽകി ആദരിച്ചു. “കല”യുടെ മാഗസിനായ പാം ലീഫിന്റെ പ്രകാശനം ഡോ.സീന നിർവഹിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ഡോ.ഇന്ദു ക്ഷേത്രകലകളുടെ ആത്മഭാവങ്ങളെ നങ്ങ്യാർകൂത്തിലൂടെ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ചപ്പോൾ അനുഗ്രഹീത കലാകാരനായ ശ്രീ മാർഗി മധുവിന്റെ ചാക്യാർകൂത്ത് തികച്ചും വേറിട്ട അനുഭവം കാഴ്ചവച്ചു.

Leave a Reply