രാജു ജോർജ്
ലണ്ടൻ
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ കൂടുതൽ തടവുകാരെ മോചിപ്പിക്കും. കോവിഡ് ബാധയെ തുടർന്ന് സൗകര്യങ്ങളിലും ജീവനക്കാരുടെ എണ്ണത്തിലും കുറവ് വന്നതോടെയാണ് ഈ തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ചെറിയ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരെ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗ്രോസറി ഷോപ്പുകളിൽ അധിക വില ഈടാക്കിയെന്ന പരാതിയെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ ചില ഗ്രോസറി ഷോപ്പുകൾക്ക് പിഴ ഈടാക്കി.

ഇവർക്ക് സാധനങ്ങൾ എത്തിച്ച് നൽകിയ ചില മലയാളി വ്യാപാരികൾക്കും പിഴ നേരിടേണ്ടി വന്നു