ബ്രിട്ടനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. ഒരു ദിവസം മരണമടഞ്ഞതിൽ ലോകത്ത് ഏറ്റവും കൂടുതൽ നിരക്ക് രേഖപ്പെടുത്തി

0
48

രാജു ജോർജ്

ലണ്ടൻ

കോവിഡ് 19 ബ്രിട്ടനിൽ പിടിമുറുക്കുന്നു. ബുധനാഴ്ച മാത്രം 563 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊറോണ ബാധിച്ച് ഇത്രയും ആളുകൾ മരിക്കുന്നത് ലോകത്ത് തന്നെ ആദ്യമായിട്ടാണ്. 2352 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 29474 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ ബാധിച്ച് രണ്ട് മലയാളികൾ മരിച്ചത് മലയാളി സമൂഹത്തിൽ ഞെട്ടൽ ഉളവാക്കി. ബർമിംഗ്ഹാമിലെ ഡെഡ്‌ലിയിൽ താമസിക്കുന്ന ഗൈനക്കോളജിസ്റ്റ് ഡോ ഹംസ പാച്ചേരി (80) യും സ്വാൻസിയിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ സിയന്നയുമാണ് മരണമടഞ്ഞത്. ഡോ ഹംസ പെരിന്തൽമണ്ണ സ്വദേശിയാണ് . കോഴിക്കോട് മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെ സജീവ സാന്നിധ്യമായിരുന്നു. ഖബറടക്കം യു കെ യിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply