രാജു ജോർജ്
ലണ്ടൻ
കോവിഡ് 19 യുകെ യിൽ പിടിമുറുക്കുന്നു. മരണസംഖ്യ മൂവായിരത്തിന് അടുത്ത് എത്തുകയും രോഗികളുടെ എണ്ണം 33000 കടക്കുകയും ചെയ്തതോടെ രാജ്യത്തെങ്ങും ആശങ്ക പടരുകയാണ്. ഈ ആശങ്കകൾക്ക് കൂടുതൽ ശക്തി നൽകി ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് കോവിഡ് 19 ബാധിക്കുന്നുവെന്നുള്ള വാർത്തയും സജീവമായി.

ലണ്ടനിലെ ഗ്രെറ്റ് ഓർമോണ്ട് ആശുപത്രിയിലെ ജീവനക്കാരിൽ 141 പേരുടെ ഫലം വന്നപ്പോൾ 73 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷാ ലഭ്യമാകുന്നില്ലെന്നുള്ള ആരോപണം ഉയർന്നു വന്നതിനിടെ ആരോഗ്യ പ്രവർത്തകർക്ക് വീടുകളിൽ കരഘോഷം മുഴക്കി ആശംസകൾ നേർന്നു. ഈ ആഴ്ചയോടെ ഒരു ദിവസം ഒരു ലക്ഷം പേർക്ക് കോവിഡ് ടെസ്റ്റ് നടത്തുവാനുള്ള സംവിധാനം നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു