വിൽസൺ പുന്നോലി
ലണ്ടൻ
ബ്രിട്ടനിൽ കോവിഡ് 19 പടർന്നു പിടിയ്ക്കുന്നതിനിടെ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ വീടുകളിൽ അഭയം തേടുന്നു. ഇവരെ ഹോസ്പിറ്റലിൽ എത്തിയ്ക്കുവാൻ നൂറിലധകം ഭാഷയിൽ അപേക്ഷയുമായി മെഡിക്കൽ സംഘവും രംഗത്ത് എത്തി. നഴ്സിംഗ് ഹോമുകളിൽ കോവിഡ് അതിവേഗം വ്യാപിക്കുന്നതാണ് ആളുകളുടെ ഈ പിൻവലിച്ചിലിന് കാരണം. ഇപ്പോളും ഔദ്യോഗിക കണക്കിൽ പെടാത്ത നിരവധി മരണങ്ങൾ കോവിഡ് മൂലം നഴ്സിംഗ് ഹോമുകളിൽ ഉണ്ടാവുന്നുണ്ടെന്നാണ് റിപ്പോർട്
അതിനിടെ കൊറോണ വൈറസിന് എതിരെ പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കാൻ ഗവേഷണ സംഘത്തെ സർക്കാർ നിയമിച്ചു. 2300 കോടി രൂപയോളമാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്.
പതിനയ്യായിരം ആളുകൾ ഇതിനോടകം കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരണത്തിന് കീഴ്പ്പെട്ടു. മറ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ തിരികെ എത്തിയ്ക്കുവാനുള്ള നടപടി സർക്കാർ ആരംഭിച്ചു