മാഞ്ചസ്റ്ററിൽ നിന്നും ഉണ്ണികൃഷ്ണൻ ടി ആർ
ലോകത്ത് 27 ലക്ഷം പേരെ ബാധിയ്ക്കുകയും രണ്ടു ലക്ഷത്തിലധികം പേരുടെ ജീവൻ അപഹരിയ്ക്കുകയും ചെയ്ത കൊറോണ വൈറസിന്റെ സംഹാര താണ്ഡവം യുകെയിലും തുടരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യ ഘട്ടത്തിൽ പിന്നോക്കം നിന്ന ബ്രിട്ടനിൽ നഴ്‌സ്മാരെ റിക്രൂട് ചെയ്യാൻ സർക്കാർ തീരുമാനമായി. നഴ്സ്മാരുടെ അഭാവം നേരിടുന്നതിനാലാണ് പുതിയ നടപടി.
IELTS, CBT എന്നിവ പാസായി നിൽക്കുന്നവർക്ക് താത്കാലിക രെജിസ്ട്രേഷൻ നൽകുവാനാണ് തീരുമാനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യോഗ്യരായവരെ ധ്രുതഗതിയിൽ റിക്രൂട് ചെയ്യാനാണ് സർക്കാർ നീക്കം. 18 ഓളം NHS ട്രസ്റ്റുകലെയാണ് ഇതിനായി സർക്കാർ നിയമിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റികളിൽ ഫീസ് ഇളവും സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കുവാനുള്ള നടപടിയും പൂർത്തിയായി. പ്രമുഖ ഫാസ്റ്റ് ഫുഡ് സ്‌ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് സര്ക്കാര് തീരുമാനം