Saturday, November 23, 2024
HomeNRIUKബ്രിട്ടീഷ് കെയർ ഹോമുകളിലെ ഉയർന്ന കോവിഡ് മരണ നിരക്ക് ആശങ്ക പടർത്തുന്നു

ബ്രിട്ടീഷ് കെയർ ഹോമുകളിലെ ഉയർന്ന കോവിഡ് മരണ നിരക്ക് ആശങ്ക പടർത്തുന്നു

ലണ്ടൻ

വയോധികരെ പരിചരിയ്ക്കുന്ന ബ്രിട്ടീഷ് കെയർ ഹോമുകളിലെ ഉയർന്ന മരണ നിരക്ക് ആശങ്ക പടർത്തുന്നു. ആശുപത്രികളിലെ മരണ നിരക്ക് രണ്ട് ദിവസമായി കുറഞ്ഞ് വരുന്നുണ്ടെങ്കിലും കെയർ ഹോമുകളിലെ കോവിഡ് മരണങ്ങളിൽ കുറവില്ല. സർക്കാർ പുറത്ത് വിടുന്ന ഔദ്യോഗിക മരണ നിരക്കുകളിൽ കെയർ ഹോമുകളിലെ മരണങ്ങൾ രേഖപ്പെടുത്തുന്നില്ലന്നുള്ള ആക്ഷേപവുമുണ്ട്. ഇവ കണക്കാക്കിയാൽ നിലവിൽ ഉള്ളതിനേക്കാൾ 55% അധികം മരണ നിരക്ക് ഉണ്ടാവുമെന്നാണ് ബ്രിട്ടീഷ് കെയർ ഹോം ക്വാളിറ്റി കമ്മീഷൻ പറയുന്നത്. കെയർ ഹോമുകളിൽ മതിയായ സുരക്ഷ ക്രമീകരണവും ടെസ്റ്റുകളും പ്രതിരോധ ഉപകരണങ്ങളും ഇല്ലെന്നുള്ള വാദം ഉയർന്നതോടെ എല്ലാവര്ക്കും ഫ്രീ കോവിഡ് ടെസ്റ്റ് സർക്കാർ പ്രഖ്യാപിച്ചു. ഒരു ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്താനാണ് സർക്കാർ തീരുമാനം.

അതിനിടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത കുറവാണെന്ന വാർത്ത പരന്നതോടെ വിവിധ സന്നദ്ധ സംഘടനകൾ സഹായവുമായി എത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments