Pravasimalayaly

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതി

രാജു ജോർജ്

ലണ്ടൻ

കോവിഡ് 19 മൂർച്ഛിച്ചതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ ശരീര താപനിലയിൽ കുറവ് വന്നത് ശുഭ സൂചനയാണ്. നിലവിൽ വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെയാണ് അദ്ദേഹം കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിശദമായ മെഡിക്കൽ റിപ്പോർട് ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കുമെന്നാണ് സൂചനകൾ.

എലിസബത്ത് രാഞ്ജി അദ്ദേഹത്തിന് പൂർണ്ണ സൗഖ്യം ആശംസിച്ചു. ബോറിസ് ജോൺസൻ പോരാളിയാണെന്നും എത്രയും വേഗം പൂർണ്ണ ആരോഗ്യവാനാകുമെന്നും പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന ഡൊമിനിക് റാബ് പ്രത്യാശ പ്രകടിപ്പിച്ചു

അതിനിടെ ക്യാബിനറ്റ് സെക്രട്ടറി മൈക്കിൾ ഗോവും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കുടുംബ അംഗങ്ങൾക്ക് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണിത്.

Exit mobile version