Pravasimalayaly

ഭാരത് ജോഡോ യാത്ര ഡൽഹിയിൽ,കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. രാജ്യ തലസ്ഥാനത്തെ പര്യടനത്തിന് തുടക്കമായി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ ആറ് മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. 

കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്ര ഡൽഹിയിലെത്തിയത്. എന്നാല്‍  മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും. 

പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകീട്ടോടെ ചെങ്കോട്ടക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇത്രം നിർ​ദ്ദേശങ്ങൾ പുറപ്പെടുവിച്ച് എന്തുകൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാ​ഹുലും മുതിർന്ന കോൺ​ഗ്രസ് നേതാക്കളും വിമർശനമുന്നയിക്കുന്നത്.  

പൊതുവായ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കും. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ എടുത്തിരുന്നു. 

Exit mobile version