Pravasimalayaly

ഭൂപ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ വിചിത്രമെന്ന് ഫ്രാൻസിസ് ജോർജ്

ചെറുതോണി: ഭൂപ്രശ്‌നത്തില്‍ 2019 നവംബര്‍ മാസത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി തീരുമാനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ വിചിത്രമെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളില്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ നിയമങ്ങള്‍ ജില്ലയ്ക്ക് മാത്രം ബാധകമല്ലെന്ന കണ്ടെത്തല്‍ കര്‍ഷക ദ്രോഹമാണ്.
നിര്‍മ്മാണ നിരോധനം പരിപൂര്‍ണ്ണമായി ഒഴിവാക്കിയും പട്ടയങ്ങള്‍ ജനങ്ങള്‍ക്കുപകാരപ്പെടുന്നതാക്കി മാറ്റുവാനുമുള്ള നിയമഭേദഗതി സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഫ്രണ്ട് ജോസഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഭൂനിമയ ഭേദഗതി നടപ്പാക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ ഇടുക്കി താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
ഫ്രാന്‍സിസ് ജോര്‍ജ്.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ് അദ്ധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എം മോനിച്ചന്‍, നോബിള്‍ ജോസഫ്, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, ജോയി കൊച്ചുകരോട്ട്, സിനു വാലുമ്മേൽ , യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബൈജു വറവുങ്കല്‍, ക്ലമന്റ് ഇമ്മാനുവേല്‍, ജോബി പൊന്നാട്ട് , ജെയിസ് ജോണ്‍, വൈസ് പ്രസിഡന്റുമാരായ ടോമി മാറാമറ്റം, ബിനോയ് മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ഉധീഷ് ഫ്രാന്‍സിസ്, ജോബി തീക്കുഴിവേലില്‍, തോമസ് കടുവത്താഴെ, അമല്‍ എസ് ചേലപ്പുറം, വിജയാനന്ദ് ഗണപതി, ബിബിന്‍ മറ്റത്തില്‍, വിന്‍സന്റ് വള്ളാടി, രഞ്ജിത് മനപ്പുറത്ത്, പ്രിജിനി ടോമി എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധ മാര്‍ച്ചിന് ടോജോ പോള്‍, ഷിജോ ഞവരക്കാട്ട്, ജിസ് ആയത്തുപാടം, സാഗേഷ് കോഴിമല, ജോസ് മാത്യു, ജോണ്‍ ആക്കാന്തിരി, മാത്യൂസ് നന്ദളം, സന്തോഷ് കാഞ്ചിയാര്‍, സ്മിനു പുളിക്കന്‍, അന്‍ഷാദ് ഇബ്രാഹിം, ജിനു സാം, ജോര്‍ജ് ജെയിംസ്, ഹരിശങ്കര്‍ നടുവിലേടത്ത്, അലക്‌സ് കഞ്ഞിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version