Saturday, November 23, 2024
HomeNewsഭൂമി വിവാദം: സബ് കളക്ടര്‍ ദിവ്യഎസ് അയ്യരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം

ഭൂമി വിവാദം: സബ് കളക്ടര്‍ ദിവ്യഎസ് അയ്യരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്കു ഭൂമി നല്‍കിയെന്ന വിവാദത്തില്‍  സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയതില്‍ അഴിമതിയുണ്ട്. ഭൂമി പതിച്ച് നല്‍കിയത് ജി കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണെന്നും കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആനാവൂര്‍ പറഞ്ഞു.

അതേസമയം ഭൂമി വിട്ടുനല്‍കിയതിന്റെ സാഹചര്യം വിലയിരുത്തുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി വിട്ടുനല്‍കിയതില്‍ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിക്കും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേതായി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍,നടപടിയെടുത്തതു ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നു തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ല. പരാതിയുള്ളവര്‍ക്കു ലാന്‍ഡ് റവന്യു കമ്മിഷണറെ സമീപിക്കാമെന്നും സബ് കലക്ടര്‍ പറഞ്ഞു. അതേസമയം, വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണു നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി. കമ്മിഷണര്‍ അന്വേഷിച്ചു റിപ്പോർട്ട് നൽകുന്നതുവരെയാണു സ്റ്റേ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments