ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ആരാധകരോടൊപ്പം ആഘോഷിക്കാന്‍ മഞ്ജു ലുലുമാളിലെ തിയേറ്ററില്‍ എത്തി. നടിയെ കണ്ട ആരാധകര്‍ മഞ്ജു ചേച്ചി കീ ജയ് എന്ന് വിളിച്ചു. പിന്നീട് ലാലേട്ടന്‍ കീ ജയ് എന്നും വിളിച്ചു. ആരാധകരുടെ സ്‌നേഹം നേരിട്ട് കണ്ട മഞ്ജു സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു. നിങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയാണ് ഇതെന്നും ഇത്രയും മികച്ച വിജയം നല്‍കിയതിന് എല്ലാവര്‍ക്കും നന്ദിയെന്നും നടി പറഞ്ഞു.
സിനിമയുടെ ആദ്യപകുതി കഴിഞ്ഞപ്പോഴാണ് മഞ്ജുവും അണിയറ പ്രവര്‍ത്തകരും തിയേറ്ററിനകത്ത് പ്രവേശിച്ചത്. പ്രേക്ഷകര്‍ക്ക് മുന്നില്‍ കേക്ക് മുറിച്ച് മഞ്ജു ആഘോഷിച്ചു. ആരാധകരോടൊപ്പം സെല്‍ഫിയെടുക്കാനും താരം മറന്നില്ല.