Monday, November 25, 2024
HomeNewsKeralaമത്തിയുടെ ഒരു ഒന്നൊന്നര ഡിമാന്റ്!

മത്തിയുടെ ഒരു ഒന്നൊന്നര ഡിമാന്റ്!

കൊച്ചി: മത്തിയെന്നുകേട്ടാല്‍ ചിലര്‍ക്കെങ്കിലും പുശ്ചമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്തിക്ക് തീന്മേശയില്‍ രാജകീയ വരവേല്പാണ് ലഭിക്കുന്നത്. അല്പം മത്തിയും കപ്പയുമുണ്ടെങ്കില്‍ മലയാളി ഏറെ സന്തോഷവാന്‍മാരാണ്. എന്നാല്‍ മത്തിയെ തൊട്ടാല്‍ പൊള്ളുന്ന വിലയാണിപ്പോള്‍. മത്തിയുടെ ലഭയ്ത കുറവായതാണ് ഇതിനു കാരണമെന്നാണ് വാര്‍്തകള്‍ വരുന്നത്. മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ടു പുറ്ത്തു വന്നു. ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ മുന്‍വര്‍ഷത്തേക്കാള്‍ 54 ശതമാനം മത്തിയുടെ ലഭ്യത കുറഞ്ഞു. എന്നാല്‍ മലയാളികള്‍ക്ക് അല്പം ആശ്വസിക്കാം. കേരളത്തിലെ കുറവ് 39 ശതമാനമാണ്. 2017 ല്‍ ലഭിച്ചതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറഞ്ഞ് കഴിഞ്ഞ വര്‍ഷം 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. എന്നാല്‍, മറ്റ് മീനുകള്‍ കൂടിയതിനാല്‍ കടലില്‍ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യലഭ്യതയില്‍ 10 ശതമാനം വര്‍ധനവുണ്ടായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments