മദ്യനയ അഴിമതി; കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

0
27

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ.കവിതയുടെ പിഎയിൽ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ സ്വീകരിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.


മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതിയിൽ കേജ്‌രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 100 കോടി രൂപയുടെ അഴിമതി എഎപി നടത്തിയെന്നും അത് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചുവെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്. 

എന്നാൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച കേജ്‌രിവാൾ ഇ.ഡിയുടെ വാദങ്ങൾ നിഷേധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പ്രവർത്തനങ്ങൾക്കായി സുപ്രീംകോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.  വിഡിയോ കോൺഫറൻസ് മുഖാന്തരമാണ് കേജ്‌രിവാൾ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരായത്

Leave a Reply