Pravasimalayaly

മധുരമുരളിയിൽ നാദമഴ പെയ്യിക്കുവാൻ ശ്രീ രാജേഷ് ചേർത്തല വേൾഡ് മലയാളി കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക്ക് പേജിൽ എത്തുന്നു

സ്പെഷ്യൽ റിപ്പോർട്ടർ

“താരാപഥം ചേതോഹരം എന്ന മനോഹര ഗാനം ഓടക്കുഴലിൽ ആലപിച്ച് യൂട്യൂബിൽ 07 മില്യൺ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്‌ഥാനം പിടിച്ച അനുഗ്രഹീത കലാകാരൻ ശ്രീ രാജേഷ് ചേർത്തല ജൂൺ 6 ശനിയാഴ്ച യൂറോപ്യൻ സമയം 05:00 മണിക്ക് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക്ക് പേജിൽ ലൈവ് പെർഫോമൻസുമായി എത്തുന്നു.


ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ആരാധനാപാത്രമായി മലയാള സിനിമ രംഗത്തും സ്റ്റേജ് ഷോകളിലും പുല്ലാങ്കുഴലിൽ വിസ്മയം തീർത്ത് കൊണ്ട് ജൈത്രയാത്ര തുടരുന്ന ഈ അതുല്യപ്രതിഭയുടെ പ്രകടനം ലൈവ് ആയി ആസ്വദിയ്ക്കുവാൻ വേൾഡ് മലയാളി കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക്ക് പേജിൽ ഈ വരുന്ന ശനിയാഴ്ച ജൂൺ 6 യൂറോപ്യൻ സമയം 17:00 മണി മുതൽ സന്ദർശിക്കുക

https://www.facebook.com/WMC-Swiss-Province-261311887358698/

Exit mobile version