Pravasimalayaly

മധ്യകേരളത്തിൽ നിർണ്ണായകമായി സി എസ് ഡി എസ് വോട്ടുകൾ

കോട്ടയം

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയം ഇടുക്കി പത്തനംതിട്ട മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ വിധിയെ നിർണയിക്കുവാൻ ശേഷിയുള്ള സംഘടനയാണ് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ( സി എസ് ഡി എസ് ). ഈ മണ്ഡലങ്ങളിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നിർണായകമായ വോട്ടുബാങ്ക് ആണ് സി എസ് ഡി എസിനുള്ളത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥികളായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരും എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളി, അനിൽ ആന്റണി തുടങ്ങിയവരും സി എസ് ഡി എസ്സിന്റെ ആസ്ഥാന മന്ദിരമായ അംബേദ്കർ ഭവനിൽ എത്തി നേതാക്കളെ സന്ദർശിച്ചത്.

ദളിത് ക്രൈസ്തവ സംവരണവും ജാതി സെൻസസും നടപ്പിലാക്കാത്ത കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്ക് എതിരെ ശക്തമായ വികാരമാണ് കോട്ടയത്ത്‌ നടന്ന സംഘടനയുടെ പ്രതിനിധി സമ്മേളനത്തിൽ പ്രതിഫലിച്ചത്. സി എസ് ഡി എസ് ന്റെ നിലപാടുകൾ ദളിത് ക്രൈസ്തവ-പട്ടികജാതി വിഭാഗങ്ങളിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുക. മധ്യ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വിധിയെ നിർണ്ണയിക്കുവാൻ ഈ വിഭാഗങ്ങൾക്ക് കഴിയുമെന്നിരിക്കെ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് ഒപ്പം സി എസ് ഡി എസ് നിലപാടും ഈ വിഭാഗങ്ങളുടെ വോട്ടും നിർണ്ണായകമാവും

Exit mobile version