തൃശൂര്‍: പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തത് പൂരപ്രേമികളെ പ്രതിസന്ധിയിലാക്കി. റവന്യൂ എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേ തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. വെടിക്കെട്ടിനുള്ള അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു.
അതേസമയം നാളെ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു. അനുമതിക്കുള്ള കാലതാമസം സ്വാഭാവികമാണെന്ന് കലക്ടര്‍ വിശദീകരിച്ചു.