സതാംപ്ടൺ
ജനനം പോലെ തന്നെ മരണത്തിലും ഒന്നായി ബ്രിട്ടനിൽ ഇരട്ട സഹോദരിമാർ കോവിഡിന് കീഴടങ്ങി. തെക്കേ ഇംഗ്ലണ്ടിൽ 37 വയസുള്ള കാത്തി ഡേവിഡും ഇരട്ട സഹോദരി എമ്മ ഡേവിഡുമാണ് മരണപ്പെട്ടത്.
സതാംപ്റ്റണിലെ കുട്ടികളുടെ ആശുപത്രിയിലെ നേഴ്സ് ആയിരുന്ന കാത്തി ഡേവിസ് ചൊവ്വാഴ്ചയും ഇതേ ആശുപത്രിയിലെ നേഴ്സ് ആയിരുന്ന എമ്മ ഡേവിസ് വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്. ഒരുമിച്ച് താമസിച്ചിരുന്ന ഇരുവർക്കും മറ്റുചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ജനനം പോലെ മരണത്തിലും ഒരുമിച്ച് ഉണ്ടായിരിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നതായി മറ്റൊരു സഹോദരി പറഞ്ഞു
