Pravasimalayaly

മറഡോണയുടെ മരണം ചികിത്സാ പിഴിവ്..? ഡോക്ടറുടെ വീട്ടിൽ പരിശോധന

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മാറഡോണയുടെ കുടുംബവും അഭിഭാഷകനും അരോപിച്ചു. മാറഡോണയ്ക്ക് ശരിയായ വിധത്തിൽ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെൺമക്കൾ പറഞ്ഞു.

മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മോർള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലൻസ് മാറഡോണയുടെ വസതിയിൽ എത്തിച്ചേരാൻ അരമണിക്കൂറിലധികം സമയമെടുത്തതായി അദ്ദേഹം ആരോപിച്ചു.

നബംബർ 25ന് ഹൃദയ സ്തംഭനത്തെ തുടർന്നാണ് മാറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബർ 11ന് അദ്ദേഹം ആശുപത്രിയിൽനിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തിൽനിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നൽകിവന്നിരുന്നത്.

Exit mobile version