Pravasimalayaly

മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ പിടിയില്‍

കണ്ണൂര്‍: മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ പിടിയില്‍. കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. 960 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ ക്യാബിന്‍ ക്രൂ ആയിരുന്നു സുരഭി. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബിന്‍ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.

Exit mobile version