മലയാളികളുടെ ‘അങ്കിളാവാന്‍’ വീണ്ടും മാസ് ലുക്കില്‍ മമ്മൂട്ടിയെത്തുന്നു; അങ്കിളിന്റെ ടീസര്‍ പുറത്ത്…

0
72

മലയാളികളുടെ അങ്കിളായെത്താനൊരുങ്ങി നടന്‍ മമ്മൂട്ടി. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

അതേസമയം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുന്നതിനുമുമ്പു തന്നെ ഒരു റെക്കോര്‍ഡുകൂടി ചിത്രം സ്വന്തമാക്കിയിരിക്കയാണ്. ഏറ്റവും വലിയ തുകയ്ക്ക് സാറ്റലൈറ്റ് അവകാശം വിറ്റുപോയെന്നതാണ് മറ്റൊരു പ്രത്യേകത.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ താരം നെഗറ്റീവ് റോളുകൂടി കൈകാര്യം ചെയ്യുന്നുണ്ട്. അതുകൂടാതെ ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടിയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം നെഗറ്റീവ് വേഷമാണോ പോസീറ്റീവാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്‍ ജോയ് മാത്യൂവിന്റെ മറുപടി. ഒരു സാധാരണ മധ്യവര്‍ത്തി കുടുംബം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് അങ്കിളിന്റെ പശ്ചാത്തലമെന്നും സംവിധായകന്‍ പറഞ്ഞു. സൂര്യ ടിവിയ്ക്കാണ് ചിത്രത്തിന്റെ സംപ്രേഷണവകാശം. എന്നാല്‍ എത്ര തുകയ്ക്കാണ് സംപ്രേഷണവകാശം നേടിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വര്‍ക്കുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

Leave a Reply