Sunday, January 19, 2025
HomeNewsKeralaമസാലബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യം, ഹൈക്കോടതിയില്‍ ഇഡി സത്യവാങ്മൂലം

മസാലബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യം, ഹൈക്കോടതിയില്‍ ഇഡി സത്യവാങ്മൂലം

എറണാകുളം:മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി.അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.അതിനാലാണ് ഐസക്കിന് വീണ്ടും സമന്‍സ് അയച്ചത്.അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ഹൈക്കോടതിയില്‍ ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു.ഇ .ഡി നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും ,അധികാരികളെയും വെല്ലുവിളിക്കുന്നു.അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കികോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി ഹൈകോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.അടിയന്തര സാഹചര്യമുണ്ടായാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി പറഞ്ഞു.കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇഡി നിലപാട്.ഇഡി നീക്കം രാഷ്ട്രീയപ്രേരിതമെന്നാണ് ഐസക്കിന്റെ വാദം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments