മസ്തിഷ്‌ക്കമരണം ബാധിച്ച് മരിച്ച കുട്ടികള്‍ 109

0
32

300 പേര്‍ ഇപ്പോഴും ചികിത്സയില്‍

പാട്‌ന: മസ്തിഷ്‌ക്കമരണം ബാധിച്ച് ബീഹാറിലെ മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 109 ആയി. രണ്ട് ആശുപത്രികളിലായി മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഏറ്റവുമധികം കുട്ടികള്‍ മരിച്ചത് മുസാഫര്‍പൂര്‍ ശീകൃഷ്ണ മെഡിക്കല്‍ കോളജ ആശുപത്രിയിലാണ്. 89 കുട്ടികളാണ് ഇവിടെ വെ്ച്ച് മരിച്ചത്. സര്‍ക്കാരിനെതിരേ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ശ്രീകൃഷ്ണ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാര്‍ പ്രതിഷേധിരുന്നു. മുസഫര്‍പൂരിലെ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.നാടിനെ നടക്കിയ മസ്തിഷ്‌ക്കജ്വരം തടയാനുള്ള ശക്തമായ ഇടപെടല്‍ കേന്ദ്ര ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടാവണമെന്നാണ് കുട്ടികളുടെ ബന്ധുകകളുടെ ആവശ്യം. ഉന്നത സംഘം ഇന്ന് മുസാഫിര്‍പൂര്‍ സന്ദര്‍ശിക്കും.

Leave a Reply