മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദിന് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 15 ദിവസമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മന്ത്രിയ്ക്ക് ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിക്കുന്നയായിരുന്നു. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ ഫലം പോസറ്റീവ് ആയതോടെ മന്ത്രിയുടെ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗം സ്‌ഥിരീകരിക്കപ്പെട്ടിരിയ്ക്കുന്ന മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 5652 ആയി. 262 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയിൽ മരണമടഞ്ഞത്.