Pravasimalayaly

മാഞ്ചസ്റ്റര്‍ സിറ്റി ഡേപരേഡ് ഉത്സവമാക്കി മലയാളികള്‍

മാഞ്ചെസ്റ്റര്‍ ആഘോഷം മലയാളി ആഘോഷമായി

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡ് ഉത്സവമാക്കിമലയാളികള്‍. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ വര്‍ണത്തിന്റെ പൊലിമ അണിയിച്ചൊരുക്കിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി ഡേ ആഘോഷം മലയാളികള്‍ ഗംഭീരമാക്കിയത്. ഉത്സവത്തനിമയുടെ ആവിഷ്‌കാരം സമ്മാനിച്ച് മാഞ്ചസ്റ്റര്‍ പരേഡില്‍ ഏറ്റവും മുന്നില്‍ നിന്നത് മലയാളികളുടെ തനത് കലാരൂപങ്ങള്‍ നൂറുകണക്കിന് മലയാളികളാണ് വിവിധ കലാരൂപങ്ങളുമായി മാഞ്ചസ്റ്റര്‍ തെരുവോരം കീഴടക്കിയത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളം കീഴടക്കിയിരുന്ന 10 കലാരൂപങ്ങളാണ് നടന്ന മാഞ്ചസ്റ്റര്‍ പരേഡില്‍ മലയാളി സമൂഹം ദൃശ്യാവിഷ്‌കാരം ആയി മറുനാട്ടില്‍ അവതരിപ്പിച്ചത്. മലയാളിപ്പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു ഇത്. നൂറ്റമ്പതിലധികം കലാകാരന്മാരുടെ അക്ഷീണമായ പരിശ്രമമായിരുന്നു ഈ ഉദ്യമം. മാഞ്ചെസ്റ്റര്‍ പ്രിന്‍സസ് സ്ട്രീറ്റില്‍ നിന്നും ആണ് പരേഡ് ആരംഭിച്ചത്.. മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച പ്രധാന കലാരൂപങ്ങള്‍ കഥകളി, തെയ്യം, ചെണ്ടമേളം ,പുലികളി, കളരിപ്പയറ്റ്, കോല്‍ക്കളി, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിവയായിരുന്നു. ഇവയെല്ലാം ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തെരുവോരത്െ വര്‍ണാഭമാക്കി. മലയാളികളുടെ കലാരൂപങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ഇതില്‍ 22 അടി ഉയരത്തില്‍ നിര്‍മ്മിച്ച കെട്ടുകാള യായിരുന്നു. ഇത് ഏവരെയും ആകര്‍ഷിച്ചു. തിരുവോണാഘോഷത്തിന്റെ പ്രതീതിയായിരുന്നു ഇന്നലെ ഈ മറുനാട്ടില്‍ കാണാന്‍ കഴിഞ്ഞത് .മാഞ്ചസ്റ്റര്‍ സിറ്റി പരേഡിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളികള്‍ കൈയ്യടക്കി .യക്ഷഗാനവും പുലികളിയും ആദ്യമായി കാണുന്ന സായിപ്പന്മാര്‍ക്ക് നവ്യാനുഭൂതി യായി. കലാരൂപങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് 15 കലാകാരന്മാര്‍ അണിനിരന്ന ശിങ്കാരിമേളവും ഉണ്ടായിരുന്നു ശിങ്കാരിമേളം അതിനൊപ്പം മലയാളികളും തദ്ദേശീയരും താളം പിടിച്ചപ്പോള്‍ അതൊരു പുത്തന്‍ അനുഭവമായി

Exit mobile version