Pravasimalayaly

മാതൃത്വത്തിന്റെ സൗരഭ്യം തൂകുന്നിടം : ലോക ചരിത്രത്തിൽ ഇടം പിടിച്ച മാഞ്ഞൂർ കാഞ്ഞിരത്താനം കുടുംബത്തിലെ നാല് തലമുറകളുടെ സ്നേഹസംഗമം മാതൃദിനത്തിലെ വേറിട്ട കാഴ്ച

സ്പെഷ്യൽ റിപ്പോർട്ടർ

കാഞ്ഞിരത്താനം

ലോക മാതൃദിനം വാക്കുകൾക്കൊണ്ട് വർണ്ണിയ്ക്കുവാൻ കഴിയാത്ത മാതൃസ്നേഹത്തിന്റെ ഉത്സവമാകുമ്പോൾ കോട്ടയം മാഞ്ഞൂർ കുറുപ്പന്തറ കാഞ്ഞിരത്താനം വീട്ടിലെ നാല് തലമുറകളുടെ സംഗമം മാതൃസ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ്.

കാഞ്ഞിരത്താനം വീട്ടിലെ സ്നേഹനിധിയായ അമ്മ മേരിക്കുട്ടിയ്ക്ക് ഇപ്പോൾ വയസ് തൊണ്ണൂറ്റിയൊന്നായി. മക്കളെയും അവരുടെ മക്കളെയും ചെറുമക്കളെയും കാണുവാൻ ഭാഗ്യം ലഭിച്ച ഈ അമ്മയുടെ സ്നേഹം ഉറവ വറ്റാതെ എല്ലാവര്ക്കും ലഭിച്ചു. തിരുവിതാംകൂർ ലെജിസ്ലേറ്റീവ്ര് കൌൺസിൽ അംഗവും അതിരമ്പുഴ പഞ്ചായത്ത്‌ പ്രഥമ പ്രസിഡന്റും ആയിരുന്ന അഡ്വ : വി വി സെബാസ്റ്റ്യൻ – റോസമ്മ ദമ്പതികളുടെ പത്തുമക്കളിൽ മൂത്തയാളായ മേരികുട്ടിയെ ജീവിത സഖിയാക്കിയത് മാഞ്ഞൂർ കാഞ്ഞിരത്താനം മാളിയേക്കൽ കുടുംബാംഗമായ എം കെ ജോസഫ് ആണ്. ഇവരുടെ സന്തോഷകരമായ ദാമ്പത്യത്തിന് ഈശ്വരൻ വരദാനമായി നൽകിയത് പതിമൂന്ന് മക്കളാണ്. ഇവർ വിവാഹിതരായപ്പോൾ എല്ലാവര്ക്കും കൂടി ജനിച്ചത് ഇരുപത്തിയേഴ് മക്കൾ. ഇവരുടെ തലമുറയിൽ ജനിച്ചത് പതിമൂന്ന് മക്കൾ. ഈ നാല് തലമുറകളിലായി ആകെ അന്പത്തിമൂന്ന് മക്കളാണ്. മേരിക്കുട്ടി അമ്മ പകർന്ന് നൽകിയ സ്നേഹം പതിന്മടങ്ങായി ഈ മക്കൾ തിരികെ നൽകുമ്പോൾ വിടരുന്നത് മാതൃസ്നേഹത്തിന്റെ തണലിൽ വളര്ന്ന ഒരായിരം പുഷ്പങ്ങളുടെ സുഗന്ധങ്ങളാണ്.

Exit mobile version