മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചും; കണ്ണൂർ വി.സി ക്രിമിനൽ: ഗുരുതര ആരോപണവുമായി ഗവർണർ

0
53

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സി ക്രിമിനലാണെന്നും ഡൽഹിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവർണർ ആരോപിച്ചു. 

മാന്യതയുടെ അതിർവരമ്പുകൾ കണ്ണൂർ വി.സി ലംഘിച്ചുവെന്നും പരസ്യമായി വിമർശിക്കാൻ നിർബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങലോട് പറഞ്ഞു. തന്റെ നടപടികൾ നിയമാനുസൃതമായിരിക്കുമെന്നും വി.സിക്കെതിരെ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും ഗവർണ കൂട്ടിച്ചേർത്തു. 

കായികമായി നേരിടാൻ വി.സി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവർണർ ആരോപിക്കുന്നു. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും കൂട്ടിച്ചേർത്തു. 

Leave a Reply