മാറിടങ്ങള്‍ അവരുടെ ശരീരത്തില്‍ ചേര്‍ത്ത് ഞെരിക്കാറുമുണ്ട്,ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്: സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ തുറന്നടിച്ച് സോനാക്ഷി സിംഹ

0
31

ബോളിവുഡിലെ നായകന്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി സോനാക്ഷി സിംഹ രംഗത്ത്. സഹതാരങ്ങള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ ഇനി അഭിനയിക്കില്ല എന്നാണ് താരം പറയുന്നത്. ഒന്നിച്ച് അഭിനയിക്കുന്ന താരങ്ങളുടെ മുതലെടുപ്പ് കാരണമാണിത്. സഹതാരങ്ങളുമായി പ്രലോഭിപ്പിക്കുന്ന സീനുകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ വല്ലാതെ അസ്വസ്ഥതയാകാറുണ്ടെന്നും താരം വെളിപ്പെടുത്തി.

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്നാണ് താരം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ‘ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങള്‍ നായകന്‍മാര്‍ പലപ്പോഴും മുതലെടുക്കാറുണ്ട്. മാറിടങ്ങള്‍ അവരുടെ ശരീരത്തില്‍ ചേര്‍ത്ത് ഞെരിക്കാറുമുണ്ട്. വല്ലാത്ത വീര്‍പ്പുമുട്ടലാണ് ആ സമയങ്ങളില്‍ അനുഭവിക്കേണ്ടി വരാരുളളത്’- താരം വെളിപ്പെടുത്തി.

ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും സെറ്റിലെത്തുന്നത്. പല്ലു പോലും തേക്കാതെയാണ് ഇക്കൂട്ടര്‍ ചിലപ്പോള്‍ സെറ്റിലെത്തുക. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല’- സോനാക്ഷി പറയുന്നു.

ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം തന്നെ നിര്‍ത്തുകയാണെന്ന് സൊനാക്ഷി വ്യക്തമാക്കി. പുതിയ ചിത്രമായ ഇത്തെഫാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി ചാനല്‍ പരിപാടിക്ക് എത്തിയപ്പോഴും താരം വിവാദ പ്രസ്താവന ആവര്‍ത്തിച്ചു.

ചിത്രത്തില്‍ സഹതാരമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ സോനാക്ഷി പ്രലോഭിപ്പിക്കുന്ന രംഗത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. തനിക്ക് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് അസ്വസ്ഥതയാണെന്നും എന്നാല്‍ നല്ല നടിയായതു കൊണ്ടാണ് അത് പുറത്ത് കാണാത്തതെന്നും സോനാക്ഷി പറഞ്ഞു. എന്നാല്‍ സിദ്ധാര്‍ത്ഥ് മാന്യനാണെന്നും സിദ്ധാര്‍ത്ഥിനെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും സോനാക്ഷി വ്യക്തമാക്കിയിരുന്നു.

Leave a Reply